എന്താണ് സോളാർ?

പലർക്കും പൂർണ്ണമായി അറിയാത്ത / സംശയങ്ങൾ ഏറെയുള്ള ഒരു വൈദ്യുത ഉത്പാദന രീതിയാണ് SOLAR ON-GRID SYSTEM.

 സോളാറിനെക്കുറിച്ചുള്ള പൊതുവെയുള്ള ധാരണ എന്തെന്നാൽ സോളാറിൽ നിന്നുള്ള വൈദ്യുതി നമ്മൾ നേരിട്ട് ഉപയോഗിക്കുന്ന രീതി എന്നതാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, അനാവശ്യ ചിലവുകൾ പാടെ ഒഴിവാക്കി, മിതമായ മുതൽ മുടക്കിൽ വൈദ്യുതി ബില്ല് പൂർണ്ണമായും ഇല്ലാതാക്കുന്ന രീതിയാണ് SOLAR ON-GRID SYSTEM.

➡️ അദ്യമായി നമ്മൾ മനസ്സിലാക്കേണ്ടത് KSEB യുടെ കറണ്ട് ഇല്ലാത്തപ്പോഴോ, കറണ്ടിന് പകരമായോ, സോളാറിൽ നിന്ന് നേരിട്ടോ, വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന രീതിയല്ല ഇത്.

➡️ON-GRID എന്നത് ഒരു ചെറിയ ബിസിനസ്സ് ആയി കണക്കാക്കാം. അതായത് നമ്മൾ ചെറിയ മുതൽമുടക്കിൽ ചെയ്യുന്ന ഒരു കച്ചവടമായി ON-GRID സോളാർ SOLUTION നെ കാണാവുന്നതാണ്. 

➡️നമ്മുടെ വീട്ടിലോ സ്ഥാപനത്തിലോ ഫാക്ടറിയിലോ ഒക്കെ സോളാർ പാനലുകളും ഒപ്പം ഒരു GRID TIE ഇൻവെർട്ടറും അനുബന്ധ ഫിറ്റിംഗ് സാമഗ്രികളും ക്രമീകരിച്ച് അതിൽനിന്നും വൈദ്യുതി ഉണ്ടാക്കി വിൽക്കുന്ന ഒരു ബിസിനസ്സ് കൂടിയാണ്  ON-GRID SOLAR SYSTEM. ഈ കച്ചവടത്തിന് ഒരു ഉപഭോക്താവ് വേണം. അതാണ് KSEB(KERALA STATE ELECTRICITY BOARD). നമ്മൾ നേരത്തേതന്നെ KSEB യുടെ ഒരു ഉപഭോക്താവാണ്. അതായത് രണ്ടുപേർ മാത്രമേ ഈ കച്ചവടത്തിൽ ഉള്ളൂ. ഈ രണ്ടുപേരും പരസ്പരം ബിസിനസ്സ് ഉടമകളും ഉപഭോതാവും ആകുന്നു. നമ്മൾ സോളാറിൽ നിന്ന് വൈദ്യുതി ഉണ്ടാക്കി KSEB ക്ക് കൊടുക്കുന്നു. KSEB നമുക്ക് പണം തന്ന് അത് വാങ്ങുന്നു. പകരം KSEB യുടെ വൈദ്യുതി നമ്മൾ ഉപയോഗിക്കുന്നു.

 

➡️നമ്മൾ വാങ്ങുന്ന/ഉപയോഗിക്കുന്ന KSEB യുടെ വൈദ്യുതി എന്നത് "യൂണിറ്റുകൾ" ആയാണ് കണക്കാക്കുന്നത്. തിരിച്ച് അതേ യൂണിറ്റുകളോ അതിൽ കൂടുതൽ യുണിറ്റുകളോ ആണ് നമ്മൾ KSEB ക്ക് വിൽക്കുന്നത്. നമ്മൾ വിൽക്കുന്ന യൂണിറ്റുകളിൽ നിന്ന്, നമ്മൾ ഉപയോഗിക്കുന്ന KSEB യൂണിറ്റുകൾ അവർ കുറയ്ക്കും. ഉദാഹരണത്തിന്,  നമ്മൾ 1000 യൂണിറ്റ് കൊടുക്കുകയും 800 യൂണിറ്റ് ഉപയോഗിക്കുകയും ചെയ്താൽ ഓരോ ബില്ല് വരുമ്പോഴും 1000 ത്തിൽ നിന്ന് 800 കുറവ് ചെയ്യും. നമ്മുടെ വൈദ്യുതി ബില്ല് പൂജ്യം ആകുന്നത് ഇങ്ങനെയാണ്. അപ്പോൾ ബാക്കി 200 യൂണിറ്റ് നമ്മൾ കൂടുതൽ കൊടുത്തതായി കണക്കിൽ വരും. ഇങ്ങനെ നമ്മൾ കൊടുക്കുന്ന കൂടുതൽ യൂണിറ്റുകൾ ഓരോ വർഷവും കണക്കാക്കി അതിനുള്ള തുക KSEB നമുക്ക് തരും. അഥവാ നമ്മൾ ആ തുക സ്വീകരിച്ചില്ല എങ്കിൽ, കൂടുതൽ ഉള്ള ആ യൂണിറ്റുകൾ നമുക്ക് ഉപയോഗിക്കാവുന്നതുമാണ്.

➡️ വലിയ മുടക്കുമുതൽ വരുന്നതും,
യഥാകാലങ്ങളിൽ ബാറ്ററികൾ മാറ്റി പുതിയവ വെയ്ക്കാനും മറ്റുമായി
ഭാരിച്ച മെയ്ൻറനൻസ് ചെലവുകൾ ഉള്ളതുമായ
ബാറ്ററി ഇൻവെർട്ടർ സിസ്റ്റത്തെ (OFF GRID) അപേക്ഷിച്ച് ഉപഭോക്താവിന് വളരെ ലാഭകരവും ഒറ്റതവണത്തെ മുതൽമുടക്കിലുപരി വലിയ ചെലവുകൾ ഒന്നുംതന്നെ ഇല്ലാത്തതുമായ സിസ്റ്റമാണ് ON GRID SOLAR SYSTEM
 
* സോളാറിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ഇൻസ്റ്റലേഷൻ ചെയ്യുന്നതിനും ഞങ്ങളെ വിളിക്കുക